സര്‍ക്കാര്‍ ഭൂമിയിലെ പ്രധാന കവാടം പൊളിക്കാന്‍ ലോ അക്കാദമിക്ക് നോട്ടീസ്


സമരം ഒത്തുതീര്‍പ്പായതിന് പിന്നാലെ റവന്യൂ വകുപ്പിനെതിരെ സര്‍ക്കാര്‍ നടപടി. ജല അതോറിറ്റിയുടെ ഭൂമിയിലുള്ള പ്രധാന കവാടം പൊളിച്ച് നീക്കണമെന്ന് ആവശ്യപ്പെട്ട് റവന്യു വകുപ്പ് ലോ അക്കാദമിക്ക് നോട്ടീസ് അയച്ചു. ഭൂമി പതിവ് വ്യവസ്ഥകള്‍ ലംഘിച്ച് പ്രവര്‍ത്തിക്കുന്ന കാന്റീനും സഹകരണ ബാങ്ക് കെട്ടിടവും ഏറ്റെടുക്കാന്‍ നേരത്തെ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കിയിരുന്നു.


അക്കാദമിക്ക് നോട്ടീസ് നല്‍കി 48 മണിക്കൂറിനകം കാന്റീന്‍ കെട്ടിടം ഒഴിപ്പിച്ച് എടുക്കുകയും മുഖ്യ കവാടം പൊളിക്കുകയും ചെയ്യാം. വാദിയുടെ ഭാഗം കൂടി കേട്ട ശേഷം സാവധാനത്തിലുള്ള നടപടിയും സ്വീകരിക്കാം. ഇതില്‍ ഏത് മാര്‍ഗം സ്വീകരിക്കണമെന്ന് ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടില്ല. നിയമവശം കൂടി പരിശോധിച്ച ശേഷമേ ഇക്കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ.
കരാര്‍ ലംഘനം കണ്ടെത്തിയ റവന്യൂ വകുപ്പ് അക്കാദമി സ്ഥലത്ത് കാന്റീനും സഹകരണ ബാങ്കും പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയിരുന്നു. ഈ കെട്ടിടം ഒഴിപ്പിക്കാനും മുഖ്യകവാടം പൊളിക്കാനുമാണ് സര്‍ക്കാര്‍ നീക്കം.




Sharing is Caring