സര്‍ക്കാര്‍ ജോലിക്കു പിറകെ ഓടാതെ വല്ല പശുവിനേയും വളര്‍ത്തിക്കൂടേ- ത്രിപുരയിലെ യുവാക്കളോട് ബിപ്ലബ്


അഗര്‍ത്തല: സര്‍ക്കാര്‍ ജോലിയന്വേഷിച്ചു നക്കുന്ന യുവാക്കള്‍ക്ക് ഉപദേശവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബ്. സര്‍ക്കാര്‍ ജെയലിക്കു പിറകെ അലയാതെ വല്ല പശുവിനേയും വാങ്ങി വളര്‍ത്തിക്കൂടെ എന്നാണ് മുഖ്യന്റെ ചോദ്യം. അതിന് പറ്റുന്നില്ലെങ്കില്‍ മുറുക്കാന്‍ തുടങ്ങാനും അദ്ദേഹം നിര്‍ദ്ദേശിക്കുന്നു.


‘എന്തിനാണ് നീറ്റിനും സര്‍ക്കാര്‍ ജോലിക്കും പിറകെ ഓടുന്നത്. ബിരുദധാരികള്‍ക്ക് പശുവിനെ ലഭിക്കും. അതില്‍ നിന്ന് പത്തു വര്‍ഷം കൊണ്ട് പത്തുലക്ഷം രൂപയെങ്കിലുമുണ്ടാക്കാം. അതുപോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു പിറകെ അലയുന്നതിനു പകരം ഒരു മുറുക്കാന്‍ കടയിട്ടുരുന്നെങ്കില്‍ അഞ്ചു ലക്ഷമെങഅകിലും സമ്പാദ്യമുണ്ടായേനെ’- ബിപ്ലബ് പറയുന്നു.


അടുത്ത ദിവസങ്ങളിലായി ദിനേന ഓരോ വിചിത്രവാദങ്ങളുമായി ബിപ്ലസബ് മാധ്യമങ്ങളില്‍ ഇടം കണ്ടെത്താറുണ്ട്. സിവില്‍ സര്‍വ്വീസിന് അപേക്ഷിക്കേണ്ടത് ‘സിവില്‍’ എന്‍ജിനീയര്‍മാരാണെന്നും മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരല്ലെന്നുമായിരുന്നു ഇന്നലത്തെ വാദം. മഹാഭാരത കാലത്ത് സാറ്റലൈറ്റും ഇന്റര്‍നെറ്റും ഉണ്ടായിരുന്നുവെന്നായിരുന്നു നേരത്തെ വിവാദമായ ബിപ്ലവിന്റെ പരാമര്‍ശം.



Sharing is Caring