സര്‍ക്കാരിനെ വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി


വിമര്‍ശകര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാരിനെ വിലയിരുത്തേണ്ടത് ജനങ്ങളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആരെങ്കിലും സ്വന്തമായി വിലയിരുത്തുന്നത് ശരിയല്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഹൈക്കമാന്‍ഡിന് കത്ത് അയച്ചിട്ടില്ലെന്ന് രമേശ് ചെന്നിത്തല പറയുന്നു. ഏതെങ്കിലും ചാനലില്‍ വാര്‍ത്ത വരുന്നതു കൊണ്ട് അന്വേഷണം നടത്താന്‍ പറ്റുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു.
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എഞ്ചിനീയറിംഗ് കോളജിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന് ഈ മാസം 30ന് സോണിയ ഗാന്ധി കോട്ടയത്ത് എത്തും. യു.ഡി.എഫ് ഘടകകക്ഷി നേതാക്കളുമായി സോണിയ കൂടിക്കാഴ്ച നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കോട്ടയത്ത് വച്ചായിരിക്കും കൂടിക്കാഴ്ച. ഓരോ നേതാക്കളെയും വെവ്വേറെ കാണുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.




Sharing is Caring