കോഴിക്കോട്: ശിവഗിരി മുന്‍ മഠാധിപതി ശാശ്വതീകാനന്ദയെ കൊന്നതുതന്നെയെന്ന് സ്വാമി പ്രകാശാനന്ദ. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ്ശാശ്വതീകാനന്ദയുടേത് അപമൃത്യുവാണെന്ന് ശിവഗിരിമഠാധിപതി സ്വാമി പ്രകാശാനന്ദ പ്രതികരിച്ചത്.പുഴയോട് ചേര്‍ന്ന കല്‍ക്കെട്ടില്‍ നിന്ന് മൃതദേഹം കണ്ടെടുത്തതില്‍ ദുരൂഹതയുണ്ട്. മൃതദേഹം തെരയുമ്പോള്‍ ഒരാള്‍ മറുകരയിലേക്ക് നീന്തുന്നത് കണ്ടിരുന്നു. നെറ്റിയിലെ മുറിവ് ഇടിക്കട്ട കൊണ്ട് ഇടിച്ചതിന്റേതാകാം. ഇതിന് സമാനമായ മുറിവാണ് നെറ്റിയില്‍ ഉണ്ടായിരുന്നതെന്നും സ്വാമി പ്രകാശാനന്ദ ചൂണ്ടിക്കാട്ടി.













