സമൂഹത്തില്‍ വിഷവും വിദ്വേഷവും പരത്തുന്ന മൂന്നുചാനലുകള്‍ക്ക്​ പരസ്യം നല്‍കില്ല;ബജാജ് എം ഡി

സമൂഹത്തില്‍ വിഷവും വിദ്വേഷവും പരത്തുന്ന മൂന്നുചാനലുകള്‍ക്ക്​ പരസ്യം നല്‍കില്ല. ഈ ചാനലുകളെ കരിമ്ബട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നു പ്രമുഖ ഇരുചക്ര വാഹന നിര്‍മാതാക്കളായ ബജാജ് ഓട്ടോ മേധാവി രാജീവ് ബജാജ്. സി.എന്‍.ബി.സി ചാനല്‍ ചര്‍ച്ചക്കിടെയായിരുന്നു പ്രതികരണം.

ബിസിനസില്‍ ബ്രാന്‍ഡ്​ വളര്‍ത്തുന്നത്​ പ്രധാനമാണെങ്കിലും, ബിസിനസ്​ സ്ഥാപനങ്ങളുടെ ലക്ഷ്യം ലാഭം മാത്രമാകരു​ത്. സമൂഹത്തി​െന്‍റ നന്മയും പരിഗണിക്കണം. മൂന്ന്​ ചാനലുകളെ കരിമ്ബട്ടികയില്‍പെടുത്തുന്നതുമായി സംസാരിച്ചപ്പോള്‍ ഞാനത്​ ഒന്‍പത്​ മാസം മു​േമ്ബ ചെയ്​തു എന്നായിരുന്നു എ​െന്‍റ മാര്‍ക്കറ്റിങ്​ മാനേജര്‍ പ്രതികരിച്ചത്​, . അത്​ കേട്ട്​ ഞാന്‍ ആശ്ചര്യപ്പെട്ടുവെന്ന് രാജീവ്​ പറഞ്ഞു.

ടെലിവിഷന്‍ റേറ്റിങ്​ പോയന്‍റില്‍ (ടി.ആര്‍.പി) തിരിമറി നടത്തിയതിന്​ റിപ്പബ്ലിക്​ ചാനല്‍ ഉള്‍പെടെ മൂന്നു ടെലിവിഷന്‍ ചാനലുകള്‍ക്കെതിരെ മുംബൈ പോലീസ് അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് രാജീവ് ബജാജിന്റെ പ്രതികരണം പുറത്തു വന്നിരിക്കുന്നത്. രണ്ടുപേരെ കേസില്‍ ഇതിനകം അറസ്​റ്റ്​ ചെയ്​തതായും അര്‍ണബ്​ ഗോസ്വാമി ഉള്‍പ്പെടെ റിപ്പബ്ലിക്​ ചാനല്‍ മേധാവികളെ ചോദ്യം ചെയ്യുമെന്നും​ പൊലീസ്​ വ്യക്​തമാക്കി. . റിപ്ലബികിനു പുറമെ ഫക്​ത്​ മറാത്തി, ബോക്​സ്​ സിനിമ ചാനലുകളാണ്​ തിരിമറി നടത്തിയത്. ചാനലുകളുടെ ബാങ്ക്​ അക്കൗണ്ടുകളും അന്വേഷിക്കുമെന്നും, പരസ്യം വഴി സ്വീകരിക്കുന്ന ഫണ്ടുകളും അന്വേഷണത്തി​െന്‍റ പരിധിയില്‍ വരുമെന്നും ​ മുംബൈ പോലീസ്​ മേധാവി പരംവീര്‍ സിങ്​ വാര്‍ത്തസ​മ്മേളനത്തില്‍ പറഞ്ഞിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *