സമരം നേരിടാന്‍ നഴ്‌സിംഗ് വിദ്യാര്‍ഥികളെ രംഗത്തിറക്കി കണ്ണൂര്‍ ജില്ലാ ഭരണകൂടം


Representational Image

സമരം ചെയ്യുന്ന നഴ്‌സുമാരെ നേരിടാന്‍ അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥികളെ രംഗത്തിറക്കി കണ്ണൂര്‍ ജില്ലാ ഭരണക്കൂടം.


സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാര്‍ സമരം ചെയ്യുന്നതിനാല്‍ ഇവിടെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ സേവനം ഉപയോഗപ്പെടുത്തി പ്രതിസന്ധി മറികടക്കാനാണ് കണ്ണൂര്‍ ജില്ലാ ഭരണക്കൂട്ടത്തിന്റെ തീരുമാനം.


തീരുമാനം തിങ്കളാഴ്ച്ച മുതല്‍ നടപ്പിലാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരം തുടങ്ങില്ലെന്ന് നഴ്‌സുമാരുടെ സംഘടന ഇന്നലെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലാണ് പണിമുടക്ക് പിന്‍വലിച്ചത്. 19ാം തിയതി വരെ നഴ്‌സുമാര്‍ പണിമുടക്കില്ലെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം അനന്തര നടപടികള്‍ സ്വീകരിക്കുമെന്നും യു.എന്‍.എ അധികൃതര്‍ അറിയിച്ചു.



Sharing is Caring