സഊദിയില്‍ വാഹനം ഇടിച്ചു തിരുവമ്പാടി സ്വദേശി മരിച്ചു


സഊദിയില്‍ വാഹനമിടിച്ചു കോഴിക്കോട് തിരുവമ്പാടി സ്വദേശി മരണപ്പെട്ടു. ഇന്നലെ രാത്രി നടന്ന അപകടത്തിലാണ് തിരുവമ്പാടി പാമ്പിഴഞ്ഞ പാറ കരുവാന്‍ കടവത് കെ.എം നൗഷാദ് റിയാദിലെ നസീമില്‍ മരണപ്പെട്ടത്. റൂമില്‍ നിന്നും ബന്ധുവിനോടൊപ്പം കൂടെ നടന്നുപോകുമ്പോള്‍ സ്വദേശി ഓടിച്ചിരുന്ന കാറിന്റെ പിന്‍ഭാഗം ഇടിച്ചു തെറിച്ചുവീണ നൗഷാദ് അടുത്തുള്ള ചുമരില്‍ തട്ടി തത്സമയം തന്നെ മരണപ്പെടുകായിയിരുന്നു. കൂടെയുണ്ടായിരുന്ന സുഹൃത്തിനും ബന്ധുവിനും പരുക്കേല്‍ക്കുകയും ചെയ്തു. ഹാജറയാണ് ഭാര്യ, മക്കള്‍: ഹനാന്‍(8), ഹന്നത്(2).മൃതദേഹം ഇപ്പോള്‍ ശുമൈസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.




Sharing is Caring