സഊദിയിലേക്ക് പെണ്‍കുട്ടിയെ കാറില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം


കാറിന്റെ സീറ്റിനിടയില്‍ പെണ്‍കുട്ടിയെ ഒളിപ്പിച്ചു കടത്താനുള്ള ശ്രമം പൊലിസ് സഊദി പിടികൂടി. ബഹ്‌റൈനില്‍ നിന്നാണ് സഊദിയിലേക്കു വിദേശി പെണ്‍കുട്ടിയെ കടത്താന്‍ ശ്രമം നടന്നത്.


സഊദി ബഹ്‌റൈന്‍ കിങ് ഫഹദ് ക്രോസ് വേ വഴി കടത്താന്‍ ശ്രമിക്കുന്നതിനിടെ ഇന്നലെയാണ് മനുഷ്യക്കടത്ത് അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടത്.


വാഹനം പരിശോധനക്കായി നിര്‍ത്തിയപ്പോള്‍ കാറിന്റെ പിറകുവശത്ത് ഡ്രൈവറുടെ സീറ്റിനു പിറകിലായി മറഞ്ഞിരിക്കുകയായിരുന്നു പെണ്‍കുട്ടിയെന്ന് ചെക്ക് പോയിന്റ് തലവന്‍ ഫഹദ് ളയ്ഫുല്ല ഉതൈബി പറഞ്ഞു. കുട്ടിയെ കാണാതിരിക്കാനായി വസ്ത്രങ്ങള്‍ കൊണ്ടും മറ്റും മൂടിയിട്ട നിലയിലായിരുന്നു. വാഹനത്തെയും ഡ്രൈവറെയും പൊലിസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു.



Sharing is Caring