തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 33 പേര് വിദേശത്തുനിന്നും എത്തിയവരും 23 പേര് മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയവരുമാണ്. ഒരാള്‍ക്ക് സമ്ബര്‍ക്കം മൂലവുമാണ് രോഗം പിടിപെട്ടത്. 10 പേര് രോഗമുക്തരായി- മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തമിഴ്നാട് 10, മഹാരാഷ്ട്ര 10, കര്‍ണാടക, ഡല്‍ഹി, പഞ്ചാബ് ഒന്ന് വീതം എന്നിങ്ങനെയാണ് മറ്റം സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ രോഗബാധിതരുടെ കണക്ക്. ഇന്ന് ഒരു ആരോഗ്യപ്രവര്‍ത്തകനും കോവിഡ് സ്ഥിരീകരിച്ചു. എയര്‍ ഇന്ത്യയുടെ ക്യാബിന് ക്രൂവില്‍ ഉള്‍പ്പെട്ട രണ്ട് പേര്‍ക്കും കോവിഡ് ബാധിച്ചു.
പാലക്കാട് 14, കണ്ണൂര്‍ ഏഴ്, തൃശൂര്‍, പത്തനംതിട്ട ആറ് വീതം, മലപ്പുറം, തിരുവനന്തപുരം അഞ്ച് വീതം, കാസര്‍ഗോഡ്, എറണാകുളം നാല് വീതം, ആലപ്പുഴ മൂന്ന്, വയനാട്, കൊല്ലം രണ്ട് വീതം, കോട്ടയം, ഇടുക്കി, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് കോവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്.