സം​വി​ധാ​യ​ക​ന്‍ സ​ച്ചി അ​ന്ത​രി​ച്ചു


തൃ​ശൂ​ര്‍: പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​യ സ​ച്ചി (കെ.​ആ​ര്‍. സ​ച്ചി​ദാ​ന​ന്ദ​ന്‍-48) അ​ന്ത​രി​ച്ചു. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അന്ത്യം. ശ​സ്ത്ര​ക്രി​യ​യ്ക്കി​ടെ​യു​ണ്ടാ​യ ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ര്‍​ന്ന് തൃ​ശൂ​ര്‍ ജൂ​ബി​ലി മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ല്‍ വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. വ്യാ​ഴാ​ഴ്ച രാ​ത്രി 10.10നാ ​യി​രു​ന്നു മ​ര​ണം സം​ഭ​വി​ച്ച​ത്.


മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ല്‍ ഇ​ടു​പ്പ് മാ​റ്റി​വ​യ്ക്ക​ല്‍ ശ​സ്ത്ര​ക്രി​യ ന​ട​ത്തു​ന്ന​തി​നി​ടെ അ​ന​സ്തേ​ഷ്യ ന​ല്‍​കി​യ​പ്പോ​ഴാ​ണ് ഹൃ​ദ​യാ​ഘാ​തമു​ണ്ടാ​യ​ത്. ശ​ക്ത​മാ​യ ഹൃ​ദ​യാ​ഘാ​ത​ത്തെ​തു​ട​ര്‍​ന്ന് ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​പ്ര​വാ​ഹം നി​ല​ച്ച​തി​നാ​ല്‍ ത​ല​ച്ചോ​ര്‍ പ്ര​തി​ക​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ര്‍​ന്നു തൃ​ശൂ​ര്‍ ജൂ​ബി​ലി മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു.


തൃ​ശൂ​രി​ലെ കൊ​ടു​ങ്ങ​ല്ലൂ​രി​ലാ​ണ് സ​ച്ചി​യു​ടെ ജ​ന​നം. ഏ​റെ നാ​ളാ​യി എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ​യി​ലാ​ണ് താ​മ​സം. അ​ഭി​ഭാ​ഷ​ക വൃ​ത്തി ഉ​പേ​ക്ഷി​ച്ചാ​ണ് അ​ദ്ദേ​ഹം സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്. എ​ട്ടു വ​ര്‍​ഷം ഹൈ​ക്കോ​ട​തി​യി​ല്‍ പ്ര​ക്ടീ​സ് ചെ​യ്തു. 12 സി​നി​മ​ക​ള്‍​ക്ക് അ​ദ്ദേ​ഹം തി​ര​ക്ക​ഥ​യൊ​രു​ക്കി. ര​ണ്ട് സി​നി​മ​ക​ള്‍ സം​വി​ധാ​നം ചെ​യ്തു.

പ​ഠ​ന​കാ​ല​ത്ത് കോ​ള​ജ് ഫി​ലിം സൊ​സൈ​റ്റി​യി​ലും നാ​ട​ക​ത്തി​ലും സ​ജീ​വ​മാ​യി​രു​ന്നു. നി​ര​വ​ധി നാ​ട​ക​ങ്ങ​ളും സം​വി​ധാ​നം ചെ​യ്തി​ട്ടു​ണ്ട്. എ​ഴു​തി​യ തി​ര​ക്ക​ഥ​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ഹി​റ്റു​ക​ള​ക്കാ​യി സ​ച്ചി സം​വി​ധാ​നം ചെ​യ്ത് ര​ണ്ട് സി​നി​മ​ക​ളും വ​ന്‍ വി​ജ​യ​മാ​യി. 2007 ല്‍ ​പൃ​ഥ്വി​രാ​ജ് ചി​ത്ര​മാ​യ ചോ​ക്ലേ​റ്റി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കി​യാ​ണ് സി​നി​മ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. സു​ഹൃ​ത്താ​യ സേ​തു​വു​മൊ​ത്താ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ എ​ഴു​തി​യ​ത്. ഈ ​സി​നി​മ വ​ലി​യ വി​ജ​യ​മാ​യി​രു​ന്നു. ഇ​തോ​ടെ സ​ച്ചി-​സേ​തു കൂ​ട്ടു​കെ​ട്ട് മ​ല​യാ​ള സി​നി​മ​യി​ല്‍ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.

പി​ന്നീ​ട് 2012ല്‍ ​ജോ​ഷി​യു​ടെ മോ​ഹ​ന്‍​ലാ​ല്‍ ചി​ത്ര​മാ​യ റ​ണ്‍ ബേ​ബി റ​ണ്ണി​ലൂ​ടെ സ​ച്ചി സ്വ​ത​ന്ത്ര തി​ര​ക്ക​ഥാ​കൃ​ത്താ​യി. അ​നാ​ര്‍​ക്ക​ലി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വിധാ​യ​ക​നു​മാ​യി. അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന ചി​ത്ര​മാ​ണ് അ​വ​സാ​ന​മാ​യി സം​വി​ധാ​നം ചെ​യ്ത​ത്. രാ​മ​ലീ​ല, ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് എ​ന്നീ സി​നി​മ​ക​ള്‍​ക്കു തിര​ക്ക​ഥ​യെ​ഴു​തി.

സ​ച്ചി ജ​നി​ച്ച​തു കൊ​ടു​ങ്ങ​ല്ലൂ​രി​ലാ​ണെ​ങ്കി​ലും എ​റ​ണാ​കു​ള​ത്താ​യി​രു​ന്നു പ​ഠ​ന​വും താ​മ​സ​വു​മെ​ല്ലാം. മാ​ല്യ​ങ്ക​ര എ​സ്‌എ​ന്‍​എം കോ​ള​ജി​ല്‍​നി​ന്നും കോ​മേ​ഴ്സി​ല്‍ ബിരു​ദം നേ​ടി​യ സ​ച്ചി എ​റ​ണാ​കു​ളം ഗ​വ.ലോ ​കോ​ള​ജി​ല്‍​നി​ന്ന് എ​ല്‍​എ​ല്‍​ബി​യെ​ടു​ത്ത് ഹൈ​ക്കോ​ട​തി​യി​ല്‍ ക്രി​മി​ന​ല്‍ അ​ഭി​ഭാ​ഷ​ക​നാ​യി പ്രാ​ക്ടീ​സ് ചെ​യ്തു. സേതു​വു​മൊ​ത്ത് ചോ​ക്ലേ​റ്റി​ല്‍ തു​ട​ങ്ങി​യ കൂ​ട്ടു​കെ​ട്ടി​ല്‍ റോ​ബി​ന്‍​ഹു​ഡ്, മേ​ക്ക​പ്പ് മാ​ന്‍, സീ​നി​യേ​ഴ്സ്, ഡ​ബി​ള്‍​സ് എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്കു തി​ര​ക്ക​ഥ​യെ​ഴു​തി.

പി​ന്നീ​ട് ഇ​രു​വ​രും പി​രി​ഞ്ഞ​തി​നു​ശേ​ഷം സ​ച്ചി ആ​ദ്യം എ​ഴു​തി​യ റ​ണ്‍ ബേ​ബി റ​ണ്ണി​നു ശേ​ഷം ചേ​ട്ടാ​യീ​സ്, രാ​മ​ലീ​ല, ഷെ​ര്‍​ല​ക് ടോം​സ് എ​ന്നീ ചി​ത്ര​ങ്ങ​ള്‍​ക്കും സ​ച്ചി ത​ന്നെ സം​വി​ധാ​നം ചെ​യ്ത അ​നാ​ര്‍​ക്ക​ലി​ക്കും അ​യ്യ​പ്പ​നും കോ​ശി​ക്കും തി​ര​ക്ക​ഥ​യെ​ഴു​തി.

ജ​യ​ന്‍ ന​മ്ബ്യാ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന പൃ​ഥ്വി​രാ​ജ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​കു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ​ച്ചി​യെ അ​വി​ചാ​രി​തമാ​യി മ​ര​ണം ക​വ​ര്‍​ന്ന​ത്. ചേ​ട്ടാ​യീ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​ക്ക​ളി​ല്‍ ഒ​രാ​ളാ​യി​രു​ന്നു സ​ച്ചി.



Sharing is Caring