കോവിഡ് 19 നെ തുടര്‍ന്ന് നിർത്തിവെച്ചിരുന്ന കെ.എസ്.ആര്‍.ടി.സി.സര്‍വീസുകള്‍ ബുധനാഴ്ച രാവിലെ മുതല്‍ ആരംഭിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് തുടങ്ങിയ പ്രധാന നഗരങ്ങളിലടക്കം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ജില്ലയ്ക്കകത്ത് മാത്രമാണ് സര്‍വീസുകള്‍.രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് കെ.എസ്.ആര്‍.ടി.സി ജില്ലകള്‍ക്കുള്ളിലെ ഓര്‍ഡിനറി സര്‍വീസ് നടത്തുന്നത്. ഒരു ബസില്‍ മൊത്തം സീറ്റിന്‍റെ പകുതി യാത്രക്കാരെയാണ് അനുവദിക്കുന്നത്.
രാവിലെയും എഴ് മുതല്‍ 11 വരെയും വൈകിട്ട് മൂന്ന് മുതല്‍ എഴ് വരെയുമാണ് ഇന്ന് ബസുകളുടെ സര്‍വീസ് ഷെഡ്യൂള്‍ െചയ്തിട്ടുള്ളത്. 1850 ബസുകളാണ് ഇന്ന് നിരത്തിലിറങ്ങുന്നത്. തിരക്കുള്ള സമയത്ത് മാത്രം കൂടുതല്‍ സര്‍വീസ് നടത്തും.
സ്വകാര്യ ബസുകള്‍ ഇന്ന് സര്‍വീസ് തുടങ്ങുന്നില്ല. അനുവദിച്ച അധികനിരക്ക് കൊണ്ട് പ്രയോജനമില്ലെന്ന നിലപാടിലാണ് സ്വകാര്യബസുടമകള്‍. ഇന്ധനനിരക്കില്‍ ഇളവില്ലാതെ സ്വകാര്യബസുകള്‍ സര്‍വീസ് നടത്തില്ലെന്നാണ് ഉടമകള്‍ നിലപാടെടുത്തിട്ടുള്ളത്.
വടകരKSRTC യിൽ നിന്നും ഓപ്പറേറ്റ് ചെയ്യുന്ന സർവ്വീസുകൾ വടകര – കോഴിക്കോട്
8.20 ( Govt: Staff)
8.30 ” ”
8.40 ” ”
10.15
14.00
14.30
15.00
കോഴിക്കോട് – വടകര
11.00
11.30
12.00
15.00
17.00 (Civil) Govtstaff:
17.00 ( corporation) “”
17.15 (Corporation) ”
വടകര-മണിയൂർ
08.00
17.10
മണിയൂർ- വടകര
O8.50
18.00
വടകര-തൊട്ടിൽ പാലം
08 00
12.00
15.45
തൊട്ടിൽപാലം – വടകര
10.00
14.00
17 .15

20/5/20 മുതൽ kkd യൂണിറ്റിൽ നിന്ന് തുടങ്ങുന്ന സർവീസുകൾ













