കൊച്ചി : കെ വി എം സമരം ഒത്തു തീര്‍പ്പാക്കാത്തതില്‍ പ്രതിശേധിച്ചു യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നേഴ്സുമാര്‍ സംസ്ഥാന വ്യാപകമായി അനിശ്ചിതകാല പണിമുടക്ക് സമരത്തിലേക്ക്.കഴിഞ്ഞ ആറു മാസമായി ചേര്‍ത്തല കെ വി എം ആശുപത്രിയില്‍ നേഴ്സുമാര്‍ ഒന്നടങ്കം യുഎന്‍എ യുടെ നേതൃത്വത്തില്‍ സമരം നടത്തി വരികയാണ്.2013 ലെ മിനിമം വേജസും ത്രീ ഷിഫ്റ്റ് സമ്ബ്രദായവും നടപ്പില്‍ വരുത്തുക എന്നാവശ്യപ്പെട്ട് നടത്തി വരുന്ന സമരത്തില്‍ പ്രതികാര നടപടിയായി അനുഭവ പരിചയമുള്ള രണ്ടു നേഴ്സുമാരെ ട്രെയിനികള്‍ എന്ന പേരില്‍ മാനേജുമെന്റ് പുറത്താക്കിയിരുന്നു.
കഴിഞ്ഞ ദിവസം റോഡ് ഉപരോധ സമരം നടത്തി പിരിഞ്ഞു പോകുന്നവരെ പോലീസ് ലാത്തി ചാര്‍ജ് ചെയ്യുകയും പ്രസിഡന്റ് ജാസ്മിന്‍ഷാ അടമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും ചെയ്തിരുന്നു. അതില്‍ പ്രതിഷേധിച്ചും സമര ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നേഴ്സിങ് സമൂഹം സൂചനാ പണിമുടക്ക് നടത്തിയിരുന്നു. സംസ്ഥാനമാകെ പണിമുടക്കി പതിനായിരക്കണക്കിന് പേരാണ് കഴിഞ്ഞ ദിവസം സമരത്തിന് ഐഖ്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചേര്‍ത്തലയിലേക്ക് ഒഴുകി എത്തിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന് ബലമില്ലാതെ ഇത്രയും പേരെ അണി നിരത്തി ഒരു സമരം നടത്തിയത് കേരള ചരിത്രത്തില്‍ തന്നെ ഒരു അപൂര്‍വ്വതയാണ്.

ഫെബ്രുവരി 15 ന്റെ സൂചനാ പണിമുടക്ക് സമരത്തില്‍ ഇരുപത് ശതമാനം നേഴ്സുമാരെ ആശുപത്രിയില്‍ അത്യാഹിത വിഭാഗങ്ങളില്‍ വരുന്ന രോഗികളെ ശുശ്രൂഷിക്കാന്‍ വിട്ടു കൊടുത്തിരുന്നുവെങ്കില്‍ അനിശ്ചിതകാല സമരത്തില്‍ ഒരാളെ പോലും വിട്ടു കൊടുക്കില്ലെന്നാണ് നേഴ്സിങ് പ്രസിഡന്റ് ജാസ്മിന്‍ഷാ ബിഗ് ന്യൂസ് ലൈവിനോട് പറഞ്ഞത്.കഴിഞ്ഞ ദിവസത്തില്‍ ഇരുപത് ശതമാനം നേഴ്സുമാരെ വിട്ടു കൊടുത്തിട്ടു പോലും ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായിരുന്നു. വരും ദിവസങ്ങളില്‍ അനിശ്ചിതകാല പണിമുടക്കിന് നേഴ്സിങ് സമൂഹം തായ്യാറായാല്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിന്റെ ആരോഗ്യ മേഖലയുടെ സ്തംഭനം തന്നെയാണ് ഉണ്ടാക്കുക.
ഇതുണ്ടാക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി എത്രയാകുമെന്നു പ്രവചിച്ചു പറയുകയും അസാധ്യമത്രെ













