ശുഹൈബിന്റെ കൊലപാതകം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അക്രമമാണെന്ന് കുമ്മനം രാജശേഖരന്‍

കണ്ണൂര്‍: ശുഹൈബിന്റെ കൊലപാതകം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് അക്രമമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി. കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ പ്രതികളായിട്ടുള്ള ഒരു കേസിലും അറസ്റ്റ് നടത്താനുള്ള ധൈര്യം പൊലീസിനില്ലെന്നും അദ്ദേഹം ആരോപിച്ചു.

സിപിഐഎം പ്രതികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനുളള ഇച്ഛാശക്തിയോ ധൈര്യമോ കഴിവോ ഇന്ന് കണ്ണൂരിലെ ഒരു പൊലീസുകാരനുമില്ല. ഏതെങ്കിലും കാരണവശാല്‍ സിപിഐഎം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ആ പൊലീസുകാരുടെയെല്ലാം പണി പോയിട്ടുണ്ടെന്നും കുമ്മനം പറയുന്നു. കണ്ണൂരില്‍ ഭരണകൂട ഭീകരതയും മാര്‍ക്സിസ്റ്റ് ഭീകരതയും ജനങ്ങളുടേ മേല്‍ ആധിപത്യം പുലര്‍ത്തുകയാണെന്നും കുമ്മനം കുറ്റപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *