സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം : പത്തനംതിട്ട സ്വദേശി കോട്ടയത്ത് മരിച്ചു

കോട്ടയം: സംസ്ഥാനത്ത് വീണ്ടും ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. പത്തനംതിട്ട സ്വദേശി ജോഷിയാണ് (65) കൊവിഡ് ബാധിച്ച് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയായിരുന്നു. പുലർച്ചെ 2 മണിയോടെ ആയിരുന്നു മരണം. അബുദാബിയിൽ നിന്ന് ഈ മാസം 11-നാണ് നാട്ടിലെത്തിയത്. കടുത്ത പ്രമേഹ രോഗി ആയിരുന്നു ഇദ്ദേഹം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *