സംസ്ഥാനത്ത് രോഗനിരക്ക് കൂടുന്നു, ഇന്ന് 94 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് മരണം


തിരുവനന്തപുരം: സംസ്ഥാനത്ത് 94 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരുമാണ്. മഹാരാഷ്ട്രയില്‍ നിന്ന് എത്തിയ 27 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് വന്ന എട്ട് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 39 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി.


പാലക്കാട് 13, മലപ്പുറം എട്ട്, കണ്ണൂര്‍ ഏഴ്, കോഴിക്കോട് അഞ്ച്, തൃശൂര്‍, വയനാട് രണ്ട്, തിരുവനന്തപുരം, പത്തനംതിട്ട ഓരോരുത്തര്‍ വീതവും നെഗറ്റീവായി. പത്തനംതിട്ട 14, കാര്‍ഗോഡ് 12, കൊല്ലം 11, കോഴിക്കോട് 10, ആലപ്പുഴ 8, പാലക്കാട് 7, കണ്ണൂര്‍ ആറ്, കോട്ടയം അഞ്ച്, തിരുവനന്തപുരം അഞ്ച്, തൃശൂര്‍ നാല്, എറണാകുളം രണ്ട്, വയനാട് രണ്ട് എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ കണക്ക്.
കൊവിഡ് പോസിറ്റീവായവരുടെ കണക്കില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് പേര്‍ ഇന്ന് മരിച്ചു. ചെന്നൈയില്‍ നിന്ന് എത്തിയ പാലക്കാട് ജില്ലയിലെ മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് എത്തിയ മലപ്പുറം സ്വദേശി, കൊല്ലം സ്വദേശി സേവ്യര്‍, എന്നിവരാണ് മരിച്ചത്. ഷബ്‌നാസ് രക്താര്‍ബുദം ബാധിച്ച്‌ ചികിത്സയിലായിരുന്നു. കൊല്ലം സ്വദേശി സേവ്യറിനെ മരണശേഷമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് രണ്ട് തവണ പരിശോധിച്ച്‌ രോഗബാധ സ്ഥിരീകരിച്ചു.


143887 സാമ്ബിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 1588 പേര്‍ക്ക് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചു. 884 പേര്‍ ചികിത്സയിലാണ്. 170065 പേര്‍ നിരീക്ഷണത്തിലാണ് 168578 പേര്‍ വീടുകളിലും 1487 ആശുപത്രികളിലും കഴിയുന്നു. ഇന്ന് 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 76383 സാമ്ബിളുകള്‍ പരിശോധനയ്ക്ക് അയച്ചൃ, ഇതില്‍ 72139 എണ്ണം നെഗറ്റീവാണ്.



Sharing is Caring