കോട്ടയം: കോട്ടയം ഗാന്ധിനഗറില്‍ മൂന്നരവയസ്സുകാരിക്ക് പീഡനം. പെണ്‍കുട്ടിയുടെ വീടിനു സമീപം ജോലിക്കെത്തുന്ന യുവാവാണ് പീഡിപ്പിച്ചത്. കുട്ടിയെ വീട്ടില്‍ നിന്ന് എടുത്തുകൊണ്ടുപോയി ജോലി ചെയ്യുന്ന വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. കുട്ടിയുടെ മാതാപിതാക്കളുടെട പരാതിയില്‍ പ്രതിയെ കസ്റ്റഡിയില്‍ എടുത്തു. ഉച്ചകഴിഞ്ഞ് അറസ്റ്റ് രേഖപ്പെടുത്തും.
കുട്ടിയെ ഇന്നലെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. കുട്ടിയ്ക്ക് കാര്യമായി ആരോഗ്യപ്രശ്‌നമില്ല. കുട്ടിയുടെ അയല്‍വീട്ടില്‍ പിതാവിനൊപ്പമാണ് യുവാവ് ജോലിക്ക് എത്തിയിരുന്നത്.














