സംസ്ഥാനത്ത് മാട്ടിറച്ചി ക്ഷാമം രൂക്ഷമാകുന്നു


കോഴിക്കോട്:മാട്ടിറച്ചി വ്യാപാരികള്‍ രണ്ടാംഘട്ട സമരം തുടങ്ങിയതോടെയാണ് ക്ഷാമം രൂക്ഷമായത്.മൃഗ സംരക്ഷണത്തിന്റെ പേരില്‍ കാലികളെ കൊണ്ടു വരുന്നത് തടയുന്നതിന് സര്‍ക്കാര്‍ പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ സംസ്ഥാനത്തേക്കുള്ള മുഴുവന്‍ ചരക്ക് നീക്കവും തടയുമെന്നാണ് വ്യാപാരികളുടെ ഭീഷണി. അടുത്ത ആഴ്ച മുതല്‍ ഇത്തരം സമര രീതിയിലേക്ക് നീങ്ങുമെന്നും വ്യാപാരികള്‍ മുന്നറിയിപ്പ് നല്‍കി. സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് രണ്ടാംഘട്ട സമരവുമായി മുന്നോട്ട് പോകാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്.വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ മാസം 19നാണ് സംസ്ഥാനത്തെ മാട്ടിറച്ചി വ്യാപാരികള്‍ സമരം ആരംഭിച്ചത് .


Fresh_Meatbeef


 



Sharing is Caring