സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഉയരുന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വന്ന പോയശേഷം ബ്ലാക്ക് ഫംഗസ് ( മ്യൂക്കോർമൈക്കോസിസ്) ബാധിക്കുന്നവരുടെ എണ്ണം ഉയരുന്നു. ഇതുവരെ 44 പേർക്കാണ് സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 35 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ഒമ്പത് പേർ രോഗം മൂലം മരിച്ചു.


മലപ്പുറത്താണ് കൂടുതൽ ആളുകളിൽ ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. 11 പേർക്കാണ് ജില്ലയിൽ രോഗം വന്നത്. കോഴിക്കോട് – 6, തൃശൂർ -5, പാലക്കാട് – 5, എറണാകുളം – 4, തിരുവനന്തപുരം- 3, കൊല്ലം-2, പത്തനംതിട്ട – 2, കോട്ടയം -2, കണ്ണൂരിൽ ഒന്ന് എന്നിങ്ങനെയാണ് ഇതുവരെ ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചത്.


രോഗം കൂടുതൽ അവയവങ്ങളിലേക്ക് ബാധിക്കാതിരിക്കാൻ നേരത്തെ കണ്ടെത്തി ചികിത്സ തുടങ്ങുക എന്നതാണ്. ഇതിനായി ആന്റിഫംഗൽ മരുന്നായ ആംഫോടെറിസിൻ ബി എന്ന മരുന്നാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിന് സംസ്ഥാനത്ത് ദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്.

പല ജില്ലകളിലും മരുന്ന് കിട്ടാനില്ല. പ്രതിരോധശേഷി കുറഞ്ഞവരിലുമാണ് ഫംഗസ് ബാധ ഗുരുതരമാകുന്നത്. ഇത്തരം രോഗികളെ പ്രത്യേകം ശ്രദ്ധിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.



Sharing is Caring