സംസ്ഥാനത്ത് ഇന്നും ഇടിയോട്‌ കൂടിയ കനത്ത മഴയ്ക്ക് സാധ്യത


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. ഇടിയോട്‌ കൂടിയ മഴയ്ക്ക് സാധ്യത എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.


ഇന്നലെ തലസ്ഥാനത്തു കനത്ത മഴ പെയ്തു. പ്രധാന പാതകളില്‍ വെള്ളം കയറി. ഇടിമിന്നലില്‍ നഗര പരിധിയില്‍ പോലീസ് വയര്‍ലെസ് സംവിധാനം തകരാറിലായി. അതേ സമയം മലയോര മേഖലയില്‍ വേനല്‍ മഴയ്ക്ക് ശക്തി കുറവാണ്.




Sharing is Caring