സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന്


കൊച്ചി: സംസ്ഥാനത്ത് അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന്. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മ‍ഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് അടുത്ത മാസം 21 ന് വോട്ടെടുപ്പ് നടക്കുന്നത്.


മുന്നണികളില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എല്‍.ഡി.എഫും നാളെ ചേരും. യുഡിഎഫില്‍ അനൗദ്യോഗികമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. എറണാകുളം മണ്ഡലത്തില്‍ യുഡിഎഫ് നേതൃയോഗം ഇന്ന് രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ ചേരും . ബിജെപി കോര്‍കമ്മിറ്റി ഇന്നലെ യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥികളുടെ പ്രാഥമിക പട്ടിക തയാറാക്കി കേന്ദ്രനേതൃത്വത്തിന് നല്‍കിയിട്ടുണ്ട്. കേന്ദ്രനേതൃത്വം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും.


പത്രികാസമര്‍പ്പണത്തിനുള്ള സമയം സെപ്റ്റംബര്‍ 30 വരെയാണ്. ഒക്ടോബര്‍ 3 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി.



Sharing is Caring