സംസ്ഥാനത്തെ ഐടിഐകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തൊഴില്‍ മന്ത്രി


ചെങ്ങന്നൂര്‍: സംസ്ഥാനത്തെ ഐടിഐകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍. കാലാനുസൃതമായി ഐടിഐ സിലബസ് പരിഷ്കരിക്കും.


മികവിന്‍റെ കേന്ദ്രങ്ങളായി ഐടിഐകളെ മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. പുതിയ കോഴ്സുകള്‍ തുടങ്ങും. കാലഹരണപ്പെട്ടതും അപ്രധാനമായതുമായ കോഴ്സുകള്‍ നിര്‍ത്തലാക്കും. ഐടിഐകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനവും തൊഴിലവസരവും ഉണ്ടാക്കാന്‍ സര്‍ക്കാര്‍ മുന്‍കയ്യെടുക്കും. ഐടിഐകളിലെ വര്‍ക്ക്ഷോപ്പുകളുടെ പോരായ്മകള്‍ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.


ചെങ്ങന്നൂരില്‍ പുതുതാതി പണികഴിപ്പിച്ച ഓഫീസ് കെട്ടിടവും വനിത ഐടിഐ ഹോസ്റ്റലും മന്ത്രി ഉദ്ഘാടനം ചെയ്തു. 74 കോടി രൂപയുടെ വികസന പദ്ധതിയാണ് ചെങ്ങന്നൂര്‍ ഐടിഐയ്ക്കായി സര്‍ക്കാര്‍ അനുമതി നല്‍തിയത്. ജില്ലയില്‍ സംഘടിപ്പിച്ച തൊഴില്‍ മേള സ്പെക്‌ട്രം 2019ഉം മന്ത്രി ഉദ്ഘാടനം ചെയ്തു. ആലപ്പുഴ-പത്തനംതിട്ട ജില്ലകളില്‍ പ്രളയബാധിത പ്രദേശങ്ങളില്‍ സേവനം അനുഷ്ടിച്ച നൈപുണ്യ കര്‍മ്മസേനാ പ്രവര്‍ത്തകരെ മന്ത്രി ആദരിച്ചു.



Sharing is Caring