സംവൃത സുനില്‍ തിരിച്ചു വരുന്നു; രണ്ടാം വരവ് ബിജു മേനോനൊപ്പം


തിരുവനന്തപുരം: ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മലയാളത്തിന്റെ പ്രിയ താരം സംവൃത സുനില്‍ തിരിച്ചു വരുന്നു.


ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് സംവൃതയുടെ തിരിച്ചു വരവ്. ബിജു മേനോന്റെ നായികയായി സംവൃത തിരിച്ചെത്തുന്ന വാര്‍ത്ത ഏറെ സന്തോഷത്തോടയൊണ് മലയാളികള്‍ സ്വീകരിച്ചിരിക്കുന്നത്.


2012ലായിരുന്നു സംവൃത അമേരിക്കയില്‍ സോഫ്ട്‌വെയര്‍ എഞ്ചിനീയറായ അഖിലിനെ വിവാഹം ചെയ്ത് സിനിമയോട് വിട പറഞ്ഞത്. ലാല്‍ ജോസിന്റെ രസികനില്‍ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച സംവൃതയ്ക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വലുതും ചെറുതുമായ നിരവധി കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷക പ്രീതി നേടാന്‍ താരത്തിന് സാധിച്ചു. പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗികമായി പുറത്തുവിടും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.



Sharing is Caring