വനിതാ ലോക ബോക്‌സിംഗ്, മേരി കോമും സോണിയയും ഇന്ന് കലാശപ്പോരാട്ടത്തിനിറങ്ങും


ന്യുഡല്‍ഹി: വനിതാ ലോക ബോക്‌സിംഗ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഇന്ത്യന്‍ താരങ്ങളായ മേരി കോമും സോണിയ ചാഹലും ഇന്ന് കലാശപ്പോരാട്ടത്തിനിറങ്ങും. 48 കി.ഗ്രാം ഫൈനലില്‍ യുക്രെയ്‌ന്റെ ഹന്ന ഒഖോട്ടയാണ് മേരി കോമിന്റെ എതിരാളി. 57 കിലോഗ്രാം വിഭാഗത്തില്‍ ഉത്തര കൊറിയയുടെ സണ്‍ ഹ്വാ ജോവുമായി ഇന്നലെ നടന്ന സെമിഫൈനലില്‍ സോണിയയെ ഐക്യകണ്ഠേന വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.


ഹരിയാനയില്‍നിന്നുള്ള സോണിയയുടെ അരങ്ങേറ്റ ലോക ചാമ്ബ്യന്‍ഷിപ്പ് കൂടിയായിരുന്നു ഇത്. 57 കി.ഗ്രാം വിഭാഗത്തില്‍ സോണിയ ജര്‍മനിയുടെ വാണര്‍ ഓര്‍നെല്ലയാണ് നേരിടുന്നത്. ഏഴാം തവണയാണ് മേരി കോം ലോക ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടക്കുന്നത്. ഇതിനു മുന്‍പ് 2008ലാണ് ഇന്ത്യ ലോക ചാംപ്യന്‍ഷിപ്പില്‍ നാലു മെഡലുകള്‍ നേടിയത്. അന്ന് ഒരു സ്വര്‍ണം, ഒരു വെള്ളി, 2 വെങ്കലം എന്നിങ്ങനെയായിരുന്നു നേട്ടം.




Sharing is Caring