ഷോപ്പിയാനില്‍ ഭീകരര്‍ വീണ്ടും യുവാവിനെ തട്ടിക്കൊണ്ടുപോയി

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഷോപ്പിയാനില്‍ ഭീകരര്‍ വീണ്ടും യുവാവിനെ തട്ടിക്കൊണ്ടുപോയി. മിമേന്ദര്‍ ഗ്രാമത്തിലെ സുഹൈല്‍ അഹമ്മദ് ഗാനി എന്നയാളെയാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച രാവിലെയാണ് സുഹൈലിനെ പിടിച്ചുകൊണ്ടുപോയതെന്നും അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസം ഷോപ്പിയാനിലെ മാന്‍സ്ഗാം ‌ ഗ്രാമത്തിലെ ഹുസൈഫ് അഹമ്മദ് എന്ന യുവാവിനെ ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. ഹുസൈഫിനൊപ്പം തട്ടിക്കൊണ്ടുപോയ രണ്ട് യുവാക്കള്‍ ഭീകരരുടെ പിടിയിലാണ്. പുല്‍വാമയിലും ഭീകരര്‍ ഒരാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *