ഷുഹൈബ് വധം ; സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി


കൊച്ചി: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഷുഹൈബിന്‍റെ മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇവരുടെ ആവശ്യവും ഹൈക്കോടതി അംഗീകരിച്ചു. ഉച്ചയ്ക്ക് 1.45ന് ഹര്‍ജി പരിഗണിക്കും.


നിലവില്‍ നടക്കുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നാണ് മാതാപിതാക്കള്‍ ഹര്‍ജിയില്‍ പറയുന്നത്. സിപിഎം പറയുന്ന രീതിയിലാണ് കേസ് അന്വേഷണം മുന്നോട്ടുപോകുന്നത്. ശരിയായ ദിശയിലല്ല അന്വേഷണം നടക്കുന്നത്. കേസില്‍ അറസ്റ്റിലായ പ്രതികളും സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഉള്‍പ്പടെ പുറത്തുവന്നിട്ടുണ്ട്. അതിനാല്‍ തന്നെ പ്രതികളുമായി സിപിഎം നേതൃത്വത്തിനുള്ള പങ്ക് വ്യക്തമാണ്. സംഭവത്തില്‍ ഉന്നതതല ഗൂഢാലോചന സംശയിക്കുന്നുവെന്നും ഇത് പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.




Sharing is Caring