ഷുഹൈബ് വധം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍


കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് വധകേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മട്ടന്നൂര്‍ പാലയോട് സ്വദേശി സഞ്ജയ് ആണ് അറസ്റ്റിലായത്. കേസില്‍ ആയുധം ഒളിപ്പിച്ചത് ഇയാളാണെന്ന് പൊലീസ് അറിയിച്ചു. കേസില്‍ തില്ലങ്കേരി വഞ്ഞേരിയിലെ എം.പി. ആകാശ്, മുടക്കോഴി മലക്ക്​ സമീപത്തെ റിജിന്‍രാജ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


കൊലപ്പെടുത്താന്‍ ഉപയോഗിച്ചതെന്ന്​ കരുതുന്ന വാളുകള്‍ പൊലീസ്​ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ഷുഹൈബ്​ കൊല്ലപ്പെട്ട എടയന്നൂരിനടുത്ത തെരൂര്‍ വെള്ളപ്പറമ്ബ് മേഖലയില്‍ നിന്നാണ്​ വാളുകള്‍ കണ്ടെത്തിയത്​. വാളുകളില്‍ ചോരപ്പാടുകളുണ്ട്. അധികം പഴക്കവുമില്ല. ഇവ ഫോറന്‍സിക് പരിശോധനക്ക്​ അയച്ചു.


ഷുഹൈബിനെ വെട്ടിവീഴ്​ത്തിയ ശേഷം കുമ്മാനം വഴി രക്ഷപ്പെട്ട പ്രതികള്‍ വെള്ളപ്പറമ്ബില്‍ വാളുകള്‍ ഉപേക്ഷിച്ചതാ​െണന്നാണ്​ പൊലീസിന്​ ലഭിച്ച വിവരം. വെള്ളപ്പറമ്ബില്‍നിന്ന്​ ഒരു വാള്‍ നേരത്തേ കണ്ടെത്തിയിരുന്നു. പ്രതികളെ പിടികൂടിയിട്ടും ആയുധം കണ്ടെത്താത്തത് ഹൈകോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന മാരുതി ആള്‍ട്ടോ കാറും പൊലീസ് കസ്​റ്റഡിയിലെടുത്തിട്ടുണ്ട്.

കേസില്‍ സി.ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ പിതാവ്​ സി.പി മുഹമ്മദ്​, മാതാവ്​ എസ്​.പി റസിയയും ഹൈകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു. ഹരജി കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. സി.ബി.​െഎ അന്വേഷണം നടത്താനാവില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണത്തിന് പിന്നാലെയാണ് ഹരജിയുമായി ഷുഹൈബിന്‍റെ കുടുംബം ഹൈകോടതിയെ സമീപിച്ചത്.



Sharing is Caring