പാറശ്ശാല സ്വദേശി ഷാരോണിനെ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. കൊലപാതകം കഴിഞ്ഞ രണ്ട് വർഷത്തിന് ശേഷമാണ് വിധി വരുന്നത്. പ്രതിയായ ഗ്രീഷ്മയ്ക്ക് ഏറ്റവും കഠിനമായ ശിക്ഷ ലഭിക്കണമെന്ന് ഷാരോണിന്റെ മാതാപിതാക്കൾ.
ഗ്രീഷ്മയോടൊപ്പം അമ്മയും, അമ്മാവനും ഗൂഢാലോചന കേസിൽ പ്രതികളാണ്.
2022 ഒക്ടോബർ 14 നാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കൊല്ലപ്പെട്ട ഷാരോണും ഗ്രീഷ്മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു.

മറ്റൊരു വിവാഹാലോചന വന്നതിനെ തുടർന്ന് ഷാരോണെ ഒഴിവാക്കാൻ ഗ്രീഷ്മയും കുടുംബവും പദ്ധതി തയ്യാറാക്കി. ഇതിനു ഭാഗമായി ഷാരോണെ വീട്ടിലേക്ക് വിളിച്ച് വരുത്തുകയും വിഷം കലർത്തിയ കഷായം നൽകുകയുമായിരുന്നു.













