ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസ്: മുഖ്യപ്രതി ഷെരീഫ് അറസ്റ്റില്‍

കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മുഖ്യപ്രതിയായ പാലക്കാട് സ്വദേശി ഷെരീഫ് അറസ്റ്റില്‍. ഇന്ന് പുലര്‍ച്ചെയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യല്‍ തുടരുകയാണ്. കേസില്‍ കൂടുതല്‍ പ്രതികളെ ഉടന്‍തന്നെ പിടികൂടുമെന്ന് പൊലീസ് വ്യക്തമാക്കി.

നേരത്തേ വ്യാജ വീഡിയോയിലൂടെ ഇയാള്‍ മറ്റ് യുവതികളെയും കബളിപ്പിക്കാന്‍ ശ്രമിച്ചു എന്ന് വ്യക്തമായിരുന്നു. ഷെരീഫ് പൊലീസിന്റെ പിടിയിലായെന്ന വ്യാജ വീഡിയോ അയച്ചുകൊടുത്താണ് യുവതികളെ കബളിപ്പിക്കാന്‍ ശ്രമിച്ചത്. മാര്‍ച്ചില്‍ സംഘത്തിന്റെ തട്ടിപ്പിനിരയായ യുവതികള്‍ പരാതി നല്‍കി കേസുമായി മുന്നോട്ടുപോകാന്‍ തീരുമാനിച്ചിരുന്നു.

ഈ ഘട്ടത്തില്‍ കേസ് നല്‍കുന്നതില്‍ നിന്ന് യുവതികളെ പിന്തിരിപ്പാക്കാനായിരുന്നു ഈ ദൃശ്യങ്ങള്‍ അയച്ചുകൊടുത്ത്.എന്നാല്‍ പിന്നീട് ടിക് ടോക്ക് വീഡിയോയില്‍ ഇതേ ജീപ്പിന് മുന്നില്‍ നിന്നുള്ള ഷെരീഫിന്റെ വീഡിയോ കണ്ടപ്പോഴാണ് ഷെരീഫ് അറസ്റ്റിലായിട്ടില്ളെന്നും തങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ചതാണെന്നും യുവതികള്‍ക്ക് വ്യക്തമായത്.

അതേസമയം ഷെരീഫ് മാത്രമല്ല തട്ടിപ്പിന്റെ സൂത്രധാരനെന്നാണ് തട്ടിപ്പിനിരയായ യുവതികളിലൊരാള്‍ പറയുന്നത്.കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടെന്നും യുവതി പറയുന്നു. കേസില്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമെന്നാണ് ഷംനയുടെ പിതാവ് പറയുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *