ശ്രീകാര്യത്തുണ്ടായ ഗുണ്ടാ കൊലപാതകത്തില്‍ അഞ്ചുപേര്‍ പിടിയില്‍. നന്ദുലാല്‍, വിനോദ്, ഉണ്ണികൃഷ്ണന്, സജീര്‍, രാജേഷ് എന്നിവരാണ് പിടിയിലായത്.
കൊലപാതകത്തിലും ഗൂഢാലോചനയിലും ഇവര്‍ക്ക് പങ്കുണ്ട്. ആദ്യ മൂന്നുപേര്‍ കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ളവരാണ്. മുഖ്യപ്രതികളിലൊരാളായ അന്‍വര്‍ ഒളിവിലാണ്.

റൗഡി ലിസ്റ്റില്‍ പെട്ട വെട്ടുകത്തി ജോയ് ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ഗുണ്ടാ കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്.













