തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകര്‍ന്നു; നാല് ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം


കര്‍ണാടക കൊപ്പല്‍ ജില്ലയിലെ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകര്‍ന്നു. പൊട്ടിയ ഗേറ്റിലൂടെ 35,000 ക്യൂസെക്‌സ് വെള്ളം പുറത്തേക്കൊഴുകി.


അണക്കെട്ട് തകരുന്നത് ഒഴിവാക്കാന്‍ 33 ഗേറ്റുകളും തുറന്നു.


കൊപ്പം, വിജയനഗര, ബെല്ലാരി, റായിപൂര്‍ ജില്ലകളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ കഴിഞ്ഞാല്‍ രണ്ടാമത്തെ വലിയ സുര്‍ക്കി അണക്കെട്ടാണിത്.

1949ല്‍ നിര്‍മിച്ച ഈ അണക്കെട്ടിനെ ആശ്രയിച്ചാണ് കര്‍ണാടക, ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളിലെ കര്‍ഷകര്‍ കൃഷി നടത്തുന്നത്.



Sharing is Caring