ശിരോവസ്ത്രം ധരിക്കണമെന്ന ഇറാന്റെ നിബന്ധന ; സൗമ്യ സ്വാമിനാഥന്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്മാറി

പൂനെ: ശിരോവസ്ത്രം ധരിക്കണമെന്ന നിബന്ധനയെ തുടര്‍ന്ന് ഇന്ത്യന്‍ വനിതാ ചെസ് താരം സൗമ്യ സ്വാമിനാഥന്‍ ഏഷ്യന്‍ ടീം ചെസ് ചാംമ്പ്യന്‍ഷിപ്പില്‍ നിന്ന് പിന്‍മാറി. മുന്‍ ലോക ജൂണിയര്‍ ഗേള്‍സ് ചാംമ്പ്യ
നാണ് സൗമ്യ. ജൂലൈ 26 മുതല്‍ ഓഗസ്റ്റ് നാല് വരെയാണ് ഏഷ്യന്‍ ടീം ചെസ് ചാംമ്പ്യന്‍ഷിപ്പ്. ചാംമ്പ്യ
ന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വനിതാ താരങ്ങള്‍ ശിരോവസ്ത്രം ധരിക്കണമെന്ന് ആതിഥേയ രാജ്യമായ ഇറാന്‍ നിബന്ധന വച്ചിരുന്നു. തങ്ങള്‍ ഇസ്ലാം രാജ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇറാന്‍ നിബന്ധന വച്ചത്.

നിര്‍ബന്ധിതമായി ശിരോവസ്ത്രം ധരിക്കില്ലെന്ന് സൗമ്യ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വ്യക്തമാക്കി. ഇറാന്റെ നിബന്ധന തന്റെ മനുഷ്യാവകാശം ലംഘിക്കുന്നതാണെന്നും സൗമ്യ ആരോപിച്ചു. തന്റെ വ്യക്തിപരമായ സ്വാതന്ത്ര്യവും മതവിശ്വാസ സ്വാതന്ത്ര്യവും ലംഘിക്കുന്ന ഉത്തരവ് അംഗീകരിക്കാനാകില്ല. ഈ സാഹചര്യത്തില്‍ മത്സരത്തില്‍ നിന്ന് പിന്‍മാറാതെ മറ്റ് പോംവഴിയില്ല. കളിക്കാരുടെ അവകാശങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്തത് ഖേദകരമാണ്. ദേശീയ ടീമിന്റെ യൂണിഫോം ധരിച്ച്‌ മത്സരിക്കണമെന്നാണ് നിയമം. അതില്‍ മതപരമായ നിബന്ധനകള്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ദേശീയ ടീമിന്റെ ഭാഗമായി ഏഷ്യന്‍ ടീം ചെസ് ചാംമ്പ്യന്‍ഷിപ്പില്‍ മത്സരിക്കാന്‍ താരം തീരുമാനിച്ചപ്പോള്‍ ബംഗ്ലാദേശ് ആയിരുന്നു വേദി. എന്നാല്‍ പിന്നീട് തീയതി മാറുകയും ആതിഥേയ രാജ്യം ഇറാനായി മാറുകയും ചെയ്തു. ഇതോടെയാണ് തങ്ങളുടെ മതവിശ്വാസം അനുസരിച്ച്‌ മത്സരിക്കുന്ന വനിതാ താരങ്ങള്‍ ശിരോവസ്ത്രം ധരിക്കണമെന്ന നിബന്ധന ഇറാന്‍ മുന്നോട്ട് വച്ചത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *