പറവൂരിലെ രണ്ട് ക്ഷേത്രങ്ങളില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം അടക്കം 50 പവന്‍ മോഷ്ടിച്ചു

കൊച്ചി: എറണാകുളം പറവൂരിലെ രണ്ടു ക്ഷേത്രങ്ങള്‍ കുത്തിത്തുറന്ന് 50 പവന്‍ കവര്‍ന്നു. കോട്ടുവളളി തൃക്കപുരം ദേവീക്ഷേത്രത്തിലെ തിരുവാഭരണമടക്കം 30 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്. ഇതിന് സമീപമുള്ള ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവന്‍ കവര്‍ന്നു. രണ്ട് ക്ഷേത്രങ്ങളിലും ഒരേ രീതിയിലുള്ള മോഷണമാണ് നടന്നത്.

തൃക്കപുരം ദേവീ ക്ഷേത്രത്തില്‍ ശ്രീകോവിലിന്‍റെ ഓട് പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. എന്നാല്‍, അവിടെ നിന്ന് സ്വര്‍ണം ലഭിക്കാത്തതിനാല്‍ ക്ഷേത്രത്തിലെ ഓഫീസ് കുത്തിത്തുറക്കുകയായിരുന്നു. ഇവിടെ നിന്നാണ് 30 പവന്‍ സ്വര്‍ണാഭരണവും അറുപതിനായിരം രൂപയും കവര്‍ന്നത്.

ശ്രീനാരായണ ക്ഷേത്രത്തില്‍ നിന്ന് 20 പവന്‍റെ സ്വര്‍ണാഭരണത്തിനു പുറമേ സിസിടിവിയും മോഷണം പോയി. ഇവിടെയും തൃക്കപുരത്തേതിന് സമാനമായ രീതിയിലാണ് മോഷ്ടാക്കള്‍ കവര്‍ച്ച നടത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *