ശിരോവസ്ത്രം: കോടതി പരമാര്‍ശം തെറ്റാണെന്ന് ഇടി മുഹമ്മദ് ബഷീര്‍


കോഴിക്കോട്: ശിരോവസ്ത്രം ധരിക്കുന്ന കാര്യത്തില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം തെറ്റാണെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍. സുപ്രീം കോടതി പരാമര്‍ശം വിശ്വാസത്തിന് എതിരാണെന്ന് അദ്ദേഹം പറഞ്ഞു


കോടതിക്ക് വളരെ നിസാരമായി ചോദിക്കാവുന്ന ചോദ്യമല്ലയിത്. ശിരോവസ്ത്രത്തിന്റെ കാര്യത്തില്‍ വിശ്വാസപരമായ കാര്യങ്ങളുണ്ട്. കോടതി പരാമര്‍ശം തെറ്റാണെന്നും ഇ.ടി പറഞ്ഞു. നിലവിളക്ക് കത്തിക്കില്ലെന്നാണ് മുസ്‌ലിം ലീഗ് നിലപാട്. പാര്‍ട്ടി നിലപാട് തുടരുമെന്നും അദ്ദേഹം പറഞ്ഞു.


ശിരോവസ്ത്രം ധരിച്ച് പരീക്ഷയെഴുതാന്‍ അനുവദിക്കാതിരുന്ന നടപടി നിര്‍ഭാഗ്യകരമെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരനും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മൂന്നു മണിക്കൂര്‍ നേരത്തേക്ക് ശിരോവസ്ത്രം അഴിച്ചുവച്ചാല്‍ വിശ്വാസം നഷ്ടപ്പെടില്ലെന്നായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയോട് അനുബന്ധിച്ചുള്ള ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം ഉണ്ടായത്.



Sharing is Caring