ശബരിമല സ്വർണക്കൊള്ള കേസില്‍ ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും


ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ശബരിമലയില്‍ നിന്ന് തട്ടിയെടുത്ത സ്വർണം വാങ്ങിയെന്ന് ആരോപിച്ചാണ് കർണാടക ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്.ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഗോവർധൻ സുപ്രീം കോടതിയെ സമീപിച്ചത്.


താൻ അയ്യപ്പ ഭക്തനാണെന്നും സ്വർണക്കൊള്ളയില്‍ പങ്കില്ലെന്നുമാണ് സുപ്രീംകോടതിയില്‍ ഫയല്‍ചെയ്ത ജാമ്യഹർജിയില്‍ ഗോവർധൻ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.അതേസമയം ശബരിമല സ്വര്ണക്കൊള്ളയില് മൂന്ന് പേരെക്കൂടി പ്രതി ചേര്ക്കും.


ദ്വാരപാലകക്കേസില് രണ്ട് പേരുടെയും കട്ടിളപ്പാളിക്കേസില് ഒരാളുടെയും പങ്ക് സ്ഥിരീകരിച്ചെന്ന് എസ്‌ഐടി ഹൈക്കോടതിയെ അറിയിച്ചു. പാളികള് മാറ്റിയോയെന്ന് സ്ഥിരീകരിക്കാനുള്ള പരിശോധനക്ക് സാമ്പിള്‍ ശേഖരിക്കാനും ഹൈക്കോടതി എസ്‌ഐടിക്ക് അനുമതി നല്കി.



Sharing is Caring