ശബരിമല സ്ത്രീപ്രവേശനം: സര്‍ക്കാര്‍ തന്ത്രിമാരുമായി ചര്‍ച്ച നടത്തും


തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. സിപിഐഎം സെക്രട്ടറിയേറ്റിന്റെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ തന്ത്രി കുടുംബങ്ങളുമായി ചര്‍ച്ച നടത്തും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫീസിലാണ് തന്ത്രിമാരുമായി ചര്‍ച്ച നടത്തുന്നത്.


തന്ത്രിമാരായ കണ്ഠരര് രാജീവരര്, കണ്ഠരര് മോഹനരര്, മഹേഷ് മോഹനരര് എന്നിവരുമായാണ് മന്ത്രി ചര്‍ച്ച നടത്തുന്നത്. പ്രായഭേധമന്യേയുള്ള സ്ത്രീകളുടെ പ്രവേശനവും ദര്‍ശനത്തിന്റെ സമയം കൂട്ടുന്നതടക്കമുള്ള കാര്യങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യും.


ആര്‍എസ്‌എസും ബിജെപിയും കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ സ്ത്രീപ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ പ്രതികൂട്ടിലാക്കിയിരിക്കുകയാണ്. സ്ത്രീകളടക്കം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതോടെയാണ് തന്ത്രിമാരുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.



Sharing is Caring