പന്തളം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ തന്ത്രി കുടുംബം സുപ്രീംകോടതിയില്‍ പുനഃപ്പരിശോധനാ ഹര്‍ജി നല്‍കി. കണ്ഠര് മോഹനര്, കണ്ഠര് രാജീവര് എന്നിവരാണ് ഹര്‍ജി നല്‍കിയത്. വിശ്വാസവും ആചാരവും കോടതി കണക്കിലെടുത്തില്ലെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.
വിഗ്രഹാരാധന ഹിന്ദുമതത്തിന്റെ അവിഭാജ്യ ഘടകമാണെന്നും ഹര്‍ജിയില്‍ പറയുന്നു.വിഗ്രഹത്തിനുള്ള അവകാശത്തെ മാനിക്കാതെയാണ് വിധിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.














