ശബരിമല സമരത്തിന്റെ മറവില്‍ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി


തിരുവനന്തപുരം: ശബരിമല സമരത്തിന്റെ മറവില്‍ ക്ഷേത്രങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഭക്തരുടെ മറപിടിച്ച് ക്രിമിനല്‍ പ്രവര്‍ത്തനം നടക്കുന്നു. രണ്ടുമൂന്ന് ക്ഷേത്രങ്ങള്‍ക്ക് എതിരായ ആക്രമണം ഇതിന് തെളിവാണെന്നും മന്ത്രി പറഞ്ഞു. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇതിന് പിന്നിലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.




Sharing is Caring