ഇന്ധനവില വീണ്ടും കൂട്ടി


എക‌്സൈസ‌് തീരുവയില്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നര രൂപ കുറവ‌് വരുത്തിയശേഷം തുടര്‍ച്ചയായി രണ്ടുദിവസം പെട്രോള്‍ – ഡീസല്‍ വില കൂട്ടി. ശനിയും ഞായറുമായി ഡീസല്‍വില 58 പൈസയുംപെട്രോളിന‌് 32 പൈസയും കൂട്ടി.


ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍വില ലിറ്ററിന‌് 81.82 രൂപയിലെത്തി. ഡീസലിന് 73.53 രൂപയും. ഞായറാഴ‌്ച മുംബൈയില്‍ പെട്രോള്‍വില 87.29 രൂപയായി.ഡീസല്‍വില 77.06 രൂപയിലെത്തി.


പെട്രോള്‍വില തൊണ്ണൂറും ഡീസല്‍വില എണ്‍പതും കടന്ന‌് കുതിച്ചതോടെയാണ‌് തീരുവയില്‍ നേരിയ കുറവ‌് വരുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായത‌്. അഞ്ച‌് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ‌് നടക്കാനിരിക്കുന്നതും ഈ നടപടിക്ക‌് സര്‍ക്കാരിനെ പ്രേരിപ്പിച്ചു.



Sharing is Caring