ശബരിമല സമരം ബിജെപി അട്ടിമറിച്ചു; ആര്‍എസ്എസ് നേതൃത്വത്തിന് അതൃപ്തി


തിരുവനന്തപുരം: ശബരിമലയിലെ വിഷയത്തിലെ സമരത്തില്‍ നിന്ന് ബിജെപി പിന്‍വാങ്ങിയതില്‍ ആര്‍എസ്എസ് നേതൃത്വത്തിന് അതൃപ്തിയെന്ന് സൂചന. ശബരിമല സമരത്തിന് ആര്‍എസ്എസ് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ബിജെപി നേതാക്കള്‍ അട്ടിമറിക്കുകയാണ് ചെയ്തത്. ശബരിമല കര്‍മപദ്ധതി സര്‍ക്കുലറായി ഇറക്കിയത് ഇതിന്റെ ഭാഗമാണ്. ഇപ്പോഴത്തെ ബിജെപി പ്രസിഡന്റിന് സ്വന്തം കാര്യങ്ങള്‍ നോക്കാന്‍ മാത്രമേ സമയമുള്ളൂവെന്നും ആര്‍എസ്എസ് നേതൃത്വത്തിന് പരാതിയുണ്ട്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കേന്ദ്രനേതൃത്വത്തെ സമീപിക്കുമെന്നും ആര്‍എസ്എസ് നേതാക്കള്‍ സൂചന നല്‍കി.




Sharing is Caring