മുംബൈ: ശബരിമലയില്‍ യുവതീ പ്രവേശനത്തിന് അനുമതി നല്‍കിയ വിധിക്കു ശേഷം തനിക്കെതിരെ ഭീഷണിയുണ്ടായെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. മുംബൈയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് ജസ്റ്റിസിന്‍റെ വെളിപ്പെടുത്തല്‍.
വിധിക്ക് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ ഭീഷണിയും അധിക്ഷേപവും ഉണ്ടായി. സമൂഹ മാധ്യമങ്ങളിലെ സന്ദേശങ്ങള്‍ വായിക്കരുതെന്ന് കൂടെ പ്രവര്‍ത്തിക്കുന്ന ലോ ക്ലര്‍ക്കുമാരും ഇന്‍റേണുമാരും പറഞ്ഞു. ശബരിമല യുവതീ പ്രവേശന വിധിയില്‍ ഇപ്പോഴും ഉറച്ചു നില്‍ക്കുന്നു എന്നും ചന്ദ്രചൂഡ് വ്യക്തമാക്കി.

സ്ത്രീകളെ അകറ്റിനിര്‍ത്തുന്നത് തൊട്ടുകൂടായ്മക്ക് തുല്യമാണ്. ആരാധനാ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഉറപ്പുനല്‍കുന്ന സ്ത്രീകളുെട ഭരണഘടനാ അവകാശങ്ങള്‍ കവര്‍ന്നെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.













