ശബരിമല നിരോധനാജ്ഞ പിന്‍വലിച്ചു

പത്തനംതിട്ട:ശബരിമലയിലുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ പിന്‍വലിച്ചു. ജില്ലാ ഭരണകൂടവും പോലീസും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് നിരോധനാജ്ഞ നീട്ടേണ്ടതില്ലെന്ന് തീരുമാനമെടുത്തത്.

ഇതിന്റെ അടിസ്ഥാനത്തില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെ ശബരിമലയിലെ നിരോധനാജ്ഞ അവസാനിച്ചു. അതേസമയം, അടിയന്തരസാഹചര്യം ഉണ്ടായെങ്കില്‍ ഇനിയും നിരോധനാജ്ഞ പ്രഖ്യാപിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ശബരിമലയില നിരോധനാജ്ഞ പിന്‍വലിക്കണമെന്ന ആവശ്യവുമായി ബിജെപി നിരാഹാര സമരം നടത്തുകയും, നിരോധനാജ്ഞ ലംഘിക്കാനെത്തിയ ഓരോ നേതാക്കള്‍ക്കുമെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *