ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനമെന്ന് ദേവസ്വം മന്ത്രി; അതിവൈകാരികമായി പ്രതികരിച്ച ഭക്തരെ തടയാനാണ് ശ്രമിച്ചതെന്ന വിശദീകരണവുമായി രാഹുല്‍ ഈശ്വര്‍


തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് രാഹുല്‍ ഈശ്വറും സംഘവും നടത്തിയ പ്രതിഷേധങ്ങള്‍ക്കെിരെ വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ . ശബരിമലയില്‍ രാഹുല്‍ ഈശ്വര്‍ നടത്തിയത് രാജ്യദ്രോഹ പ്രവര്‍ത്തനമാണെന്ന് കടകംപള്ളി പറഞ്ഞു. രാഹുല്‍ ഈശ്വര്‍ വലിയ ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തിയെന്നും ഇക്കാര്യങ്ങളെ സര്‍ക്കാര്‍ വളരെ ഗൗരവത്തോടെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ രാഹുല്‍ ഈശ്വറും സംഘവും എന്തിനാണ് കോപ്പ് കൂട്ടിയതെന്ന് വഞ്ചിക്കപ്പെട്ട വിശ്വാസികളോട് വിശദീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


അതേസമയം ശബരിമലയെ കലാപ ഭൂമിയാക്കാന്‍ ശ്രമിച്ചു എന്ന ദേവസ്വം മന്ത്രിയുടെ വിമര്‍ശനത്തിന് മറുപടിയുമായി രാഹുല്‍ ഈശ്വര്‍ രംഗത്തെത്തി. ശബരിമലയില്‍ ഭക്തര്‍ രക്തം ചൊരിയാന്‍ ശ്രമിച്ചുവെന്നാണ് ഞാന്‍ പറഞ്ഞതെന്നും അതിവൈകാരികമായി പ്രതികരിച്ചവരെ താന്‍ തടയുകയാണ് ചെയ്തതതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.




Sharing is Caring