ശബരിമലയിലേക്ക് 40 യുവതികളെ തമിഴ്‌നാട്ടില്‍ നിന്ന് രഹസ്യമായി എത്തിക്കുമെന്ന് സൂചന


നിലയ്ക്കല്‍ : ശബരിമലയിലേക്ക് പത്തിനും അമ്ബതുവയസ്സിനും ഇടയിലുള്ള 40 സ്ത്രീകളെ എത്തിക്കാന്‍ തമിഴ്‌നാട്ടിലെ ചില സംഘടനകള്‍ പദ്ധതിയിടുന്നതായി ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹിന്ദു മക്കള്‍ കക്ഷിയും മറ്റു ചില സംഘടനകളുമാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ട്.


നിലയ്ക്കലിലെയും പമ്ബയിലെയും സന്നിധാനത്തെയും സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും പത്തനംതിട്ട, കോട്ടയം എസ്.പി.മാര്‍ക്കുമാണ് പോലീസ് ദക്ഷിണമേഖലാ എ.ഡി.ജി.പി. അനില്‍കാന്ത് രഹസ്യറിപ്പോര്‍ട്ട് നല്‍കിയെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


എരുമേലി വാവരുപള്ളിയിലെ പ്രാര്‍ഥനാലയത്തില്‍ കടക്കുകയാണ് യുവതികളുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കൂട്ടര്‍ സന്നിധാനത്തുപ്രവേശിക്കാന്‍ ശ്രമിച്ചേക്കാമെന്നും സൂചനയുണ്ട്.

സംഘടനയുടെ പ്രസിഡന്റ് അര്‍ജുന്‍ സമ്ബത്ത്, തിരുവള്ളൂര്‍ ജില്ലാ പ്രസിഡന്റ് സോമു രാജശേഖര്‍ എന്നിവരാണ് നീക്കത്തിന് പിന്നിലെന്നും പറയപ്പെടുന്നു. നീക്കത്തിന്റെ ഒന്നാം ഘട്ടമായാണ് 40 പേരെ അയയ്ക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിഷയത്തില്‍ പോലീസ് ജാഗ്രത പുലര്‍ത്തണമെന്നും എ.ഡി.ജി.പി. നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം ഒന്നിലേറെ ഹൈന്ദവ സംഘടനകള്‍ ഇതുപോലുള്ള നീക്കങ്ങള്‍ നടത്തുന്നതായും പോലീസിന് സംശയമുണ്ട്.



Sharing is Caring