ശബരമലയില്‍ പൊലീസ് നിയന്ത്രണം: ബിജെപി കോടതിയിലേക്ക്

തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി ബിജെപി. നിയന്ത്രണങ്ങള്‍ എടുത്തുമാറ്റാന്‍ ബിജെപി നിയമവഴി തേടാനൊരുങ്ങുകയാണ് ബിജെപി. പൊലീസ് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരില്‍ തീര്‍ഥാടകരുടെ അവകാശങ്ങളില്‍ പൊലീസ് ഇടപെടുന്നുവെന്ന് കാണിച്ചാണ് ബിജെപി ഹര്‍ജി നല്‍കുക. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ ഇരുമുടിക്കെട്ടുണ്ടായിട്ടും പോകാന്‍ അനുവദിച്ചില്ലെന്നും, ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉന്നയിച്ച് ബിജെപി, സംഘപരിവാര്‍ നേതാക്കളെ സന്നിധാനത്തേക്ക് പോകാന്‍ അനുവദിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *