ശക്തമായ മഴയില്‍ നടി മഞ്ജു വാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

ഹിമാചല്‍ : കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയില്‍ നടി മഞ്ജു വാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കയറ്റത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് മഞ്ജുവും സനല്‍ കുമാര്‍ ശശിധരനും ഉള്‍പ്പെടെ 30 പേര്‍ ഹിമാചലിലെ ഛത്രയില്‍ കുടുങ്ങിയത്.

നടിയും സംഘവും ഉടനെത്തന്നെ സുരക്ഷിത മേഖലയിലേക്ക് മാറും എന്നാണ് റിപ്പോര്‍ട്ട്. സാറ്റ്ലൈറ്റ് ഫോണ്‍ മാര്‍ഗം മഞ്ജു സഹോദരന്‍ മധു വാര്യരെ ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഘത്തിന്റെ കൈയില്‍ രണ്ട് ദിവസത്തെ ഭക്ഷണം മാത്രമാണ് കൈയിലുള്ളത്. ഈ പ്രദേശത്തുള്ള ഇന്റര്‍നെറ്റ്, ഫോണ്‍, വൈദ്യുതി ബന്ധം തകരാറിലാണ്.
സംഘത്തെ വൈകുന്നേരത്തോടെ സുരക്ഷിത മേഖലയിലേക്ക് മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറഞ്ഞത്. സംഘത്തിന് വേണ്ടിയുള്ള ഭക്ഷണവും മറ്റും സ്ഥലത്ത് എത്തിക്കാനും സാധിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *