ശക്തമായ കാറ്റും ഇടിമിന്നലും; എട്ടു ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം


സംസ്ഥാനത്തെ എട്ടു ജില്ലകളിലും ഇടിമിന്നലും ശക്തമായ കാറ്റോടും കൂടിയ കനത്ത മഴയും ഉണ്ടാവുമെന്ന് റിപ്പോര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണു കാറ്റും ഇടിമിന്നലും വരുന്നത്. ഇതേ തുടര്‍ന്ന് എട്ടു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. അടുത്ത 24 മണിക്കൂറിലേക്കാണു മുന്നറിയിപ്പ്.


കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറു ദിശയില്‍ നിന്നു മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ. വേഗത്തിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കി.മീ. വേഗത്തിലും കാറ്റടിക്കാന്‍ സാധ്യതയുണ്ട്.


മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്തു മത്സ്യബന്ധനത്തിനു പോകരുത്. കൂടാതെ, ലക്ഷദ്വീപിന്റെ കിഴക്കുഭാഗത്തും കേരള തീരത്തും മത്സ്യബന്ധനത്തിനു പോകുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശം നല്‍കിയിരിക്കുന്നത്.



Sharing is Caring