വ​ര്‍​ഷാ​വ​സാ​ന​ത്തോ​ടെ കോ​വി​ഡി​നു​ള്ള വാ​ക്സി​ന്‍ ല​ഭ്യ​മാ​ക്കു​മെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2020 അ​വ​സാ​ന​ത്തോ​ടെ അ​മേ​രി​ക്ക​യി​ല്‍ കൊ​റോ​ണ വൈ​റ​സി​നു​ള്ള വാ​ക്സി​ന്‍ ല​ഭ്യ​മാ​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. വ​ര്‍​ഷാ​വ​സാ​ന​ത്തോ​ടെ വാ​ക്സി​ന്‍ ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​മേ​രി​ക്ക​ന്‍ ഗ​വേ​ഷ​ക​രെ പി​ന്നി​ലാ​ക്കി മ​റ്റൊ​രു രാ​ജ്യം വാ​ക്സി​ന്‍ ക​ണ്ടു​പി​ടി​ച്ചാ​ല്‍ അ​വ​രെ അ​ഭി​ന​ന്ദി​ക്കാ​ന്‍ മ​ടി​യി​ല്ല.

കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ന്‍ ഏ​ത് രാ​ജ്യ​ക്കാ​ര്‍ ക​ണ്ടു​പി​ടി​ക്കു​ന്നു എ​ന്ന​ത് കാ​ര്യ​മാ​ക്കേ​ണ്ട. ഫ​ല​പ്ര​ദ​മാ​യ വാ​ക്സി​ന്‍ ല​ഭി​ക്ക​ണ​മെ​ന്നു മാ​ത്ര​മാ​ണ് ആ​ഗ്ര​ഹ​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു. വാ​ക്സി​ന്‍ ഗ​വേ​ഷ​ണ പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി മ​നു​ഷ്യ​രി​ലും അ​തി​വേ​ഗ​മാ​ണ് പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത്. ഇ​തു​ണ്ടാ​ക്കു​ന്ന, അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച്‌ ചോ​ദി​ച്ച​പ്പോ​ള്‍, എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്ന ബോ​ധ്യ​ത്തോ​ടെ​യാ​ണ് വാ​ക്സി​ന്‍ പ​രീ​ക്ഷ​ണ​ത്തി​നു ത​യാ​റാ​യി​രി​ക്കു​ന്ന​ത് എ​ന്നാ​യി​രു​ന്നു ട്രം​പി​ന്‍റെ മ​റു​പ​ടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *