വ്യാ​ജ ജി​എ​സ്ടി ബി​ല്ലിം​ഗ് റാ​ക്ക​റ്റ് പി​ടി​യി​ല്‍; 100 കോ​ടി​യു​ടെ വെ​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്ത​ല്‍

പെ​രു​മ്ബാ​വൂ​രി​ലെ പ്ലൈ​വു​ഡ് ഫാ​ക്ട​റി​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ച്ച വ്യാ​ജ ച​ര​ക്ക്, സേ​വ​ന നി​കു​തി (ജി​എ​സ്ടി) ബി​ല്ലിം​ഗ് റാ​ക്ക​റ്റ് പി​ടി​യി​ല്‍. ചി​ല പ്ലൈ​വു​ഡ് ക​മ്ബ​നി ഉ​ട​മ​ക​ളും ഏ​ജ​ന്‍റു​മാ​രും ചേ​ര്‍​ന്നാ​ണ് വ​ന്‍ വെ​ട്ടി​പ്പ് ന​ട​ത്തി​യ​ത്. സം​ഘ​ത്തി​ന്‍റെ ഓ​ഫീ​സി​ല്‍ നി​ന്ന് 30 ല​ക്ഷം രൂ​പ​യും വ്യാ​ജ​ബി​ല്ലു​ക​ളും ചെ​ക്കു​ക​ളും രേ​ഖ​ക​ളും സി​ജി​എ​സ്ടി ഇ​ന്‍റ​ലി​ജ​ന്‍​സ് വി​ഭാ​ഗം പി​ടി​കൂ​ടി.

ലോ​ഡ് ക​യ​റ്റി അ​യ​യ്ക്കാ​തെ വ്യാ​ജ ബി​ല്‍ നി​ര്‍​മി​ച്ചാ​ണ് സം​ഘം ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ നൂ​റു​കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ വെ​ട്ടി​പ്പ് ന​ട​ത്തി​യ​താ​യാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഘ​ത്ത​ല​വ​ന്‍ പ്ലൈ​വു​ഡ് സ്ഥാ​പ​ന ഉ​ട​മ പെ​രു​മ്ബാ​വൂ​ര്‍ വ​ല്ലം സ്വ​ദേ​ശി നി​ഷാ​ദ് ര​ക്ഷ​പ്പെ​ട്ടു. സ​ഹാ​യി​ക​ള്‍ പി​ടി​യി​ലാ​യി.

പെ​രു​മ്ബാ​വൂ​രി​ല്‍​ നി​ന്നു വ്യാ​ജ ബി​ല്ലു​ക​ളി​ല്‍ പ്ര​തി​ദി​നം 30-ലധികം ലോ​ഡ് ച​ര​ക്കു​ക​ള്‍ പോ​യ​താ​യി അ​ധി​കൃ​ത​ര്‍ ക​ണ​ക്കാ​ക്കു​ന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *