വ്യത്യസ്തതകളോടെ ‘ഭയം’ വരുന്നു


സിനിമാ ചരിത്രത്തില്‍ ആദ്യമായി വിഷ്വല്‍ ഇഫക്ട്‌സിന്റെ സഹായമില്ലാതെ ഒരു ഹൊറര്‍ സിനിമ മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്നു. ‘ഭയം’ എന്ന് പേരിട്ട ഈ ചിത്രത്തിന് സിഗ്നല്‍ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് റിയാസ് ഇസ്മത്ത് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു.


അനന്തു മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ മധു പിള്ളൈ നൂറനാട് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പൂജ 29ന് കോട്ടയത്ത് നടക്കും. മാര്‍ച്ച് 15 ന് പൊന്‍കുന്നത്തും പരിസരങ്ങളിലുമായി ചിത്രീകരണം നടക്കും.


ക്യാമറ- നൗഫല്‍ ദ്ദീന്‍, ലിജു കോന്നി, സംഗീതം- രഞ്ചിന്‍ രാജ്, പിആര്‍ഒ- അയ്മനം സാജന്‍, നിരവധി ചിത്രങ്ങളിലൂടെ തമിഴില്‍ ശ്രദ്ധേയനായ ആദിത്യന്‍ നായകനാകുന്ന ചിത്രത്തില്‍ മറ്റു പ്രമുഖ താരങ്ങളുംപ്രധാന വേഷത്തില്‍ എത്തുന്നു.



Sharing is Caring