വോട്ടെടുപ്പോടെ യുഡിഎഫ് സംവിധാനം തകരാറിലാകുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ


കണ്ണൂർ: ഈ വോട്ടെടുപ്പോടെ യുഡിഎഫ് സംവിധാനം തകരാറിലാകുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വോട്ട് ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേരിക്കൽ ബേസിക് യുപി സ്‌കൂളിലാണ് പിണറായി വിജയൻ വോട്ട് ചെയ്തത്.


ക്രമസമാധാന പ്രശ്‌നങ്ങളുടെ പേരിൽ ആദ്യം കേസെടുക്കേണ്ടത് കണ്ണൂർ എസ്പിയുടെ പേരിലാണ്. ആന്തൂരിൽ എതിരായി മത്സരിക്കാൻ ആളില്ലാത്തതിനെ സിപിഐഎമ്മിനെ കുറ്റപ്പെടുത്തിയിട്ടുകാര്യമില്ല. എത്രയോ സ്ഥലങ്ങളിൽ സമാനസാഹചര്യം മുമ്പുമുണ്ടായിട്ടുണ്ട്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് യുഡിഎഫിന്റെ തന്നെ അവസാനം കുറിക്കാൻ പോവുകയാണ്.




Sharing is Caring